അബോര്‍ഷന്‍ നിയമവിധേയമാക്കുന്നു, നിരാശ പ്രകടിപ്പിച്ച് സിഡ്‌നിയിലെ സഭ

സിഡ്‌നി: അബോര്‍ഷന്‍ നിയമവിധേയമാക്കാനുള്ള ഗവണ്‍മെന്റ് തീരുമാനത്തില്‍ നിരാശയും സങ്കടവും പ്രകടിപ്പിച്ച് സിഡ്‌നി ആര്‍ച്ച് ബിഷപ്. ന്യൂ സൗത്ത് വെല്‍ഷ് പാര്‍ലമെന്റാണ് അബോര്‍ഷന്‍ നിയമവിധേയമാക്കാനുള്ള നടപടി കൈക്കൊണ്ടത്. റീപ്രൊഡക്ടീവ് ഹെല്‍ത്ത് കെയര്‍ റിഫോം ബില്‍ ആണ് ലെജസ്‌ളേറ്റീവ് അസംബ്ലി 59 ന് 31 എന്ന കണക്കില്‍ വോട്ടെടുപ്പിലൂടെ ഓഗസ്റ്റ് എട്ടിന് പാസായത്.

എങ്ങനെയാണ് ദുര്‍ബലരെ പരിഗണിക്കുന്നത് എന്നതനുസരിച്ചാണ്ഒരു സംസ്‌കാരം വിലയിരുത്തപ്പെടുന്നത്. ന്യൂ സൗത്ത് വെല്‍സ് ഇക്കാര്യത്തില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ആര്‍ച്ച് ബിഷപ് അന്തോണി ഫിഷര്‍ പറഞ്ഞു. ഏതു കാരണം കൊണ്ടും 22 ആഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണത്തെ നശിപ്പിക്കാമെന്നാണ് നിലവിലുള്ള നിയമം അനുവദിക്കുന്നത്. അതിന് ശേഷം ഡോക്ടര്‍മാരുടെ അനുവാദം ഉണ്ടായിരിക്കണം.

ജൂലൈ 30 നാണ് ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റ് മുമ്പാകെ അവതരിപ്പിക്കപ്പെട്ടത്. ഡിബേറ്റ് വൈകിയപ്പോള്‍ കൃത്യമായ പരിഗണന കൂടാതെ ബില്‍ തിടുക്കത്തില്‍ പാസാക്കുകയായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.