ക്രിസ്തുമസ് കാലത്ത് പ്രാര്‍ത്ഥിക്കേണ്ട സങ്കീര്‍ത്തനം

പിറവിക്കാലം കാത്തിരിപ്പിന്റെ കാലം കൂടിയാണ്. കര്‍ത്താവിനെ കാത്തിരിക്കുന്ന വേളയാണ് അത്. നമ്മുടെയിടയില്‍ നമ്മുടെ രക്ഷയ്ക്കുവേണ്ടി നമ്മളിലൊരാളായി ദൈവപുത്രന്‍ വന്നു പിറന്നതിന്റെ അനുസ്മരണമാണ് നാം നടത്തുന്നത്. പ്രാര്‍ത്ഥനയോടെ, ത്യാഗത്തോടെ കാത്തിരിക്കുന്നവര്‍ക്കാണ് ഈ കാലം ഏറെ അനുഭവവേദ്യമാകുന്നത്.

ക്രിസ്തുമസിന് ഒരുങ്ങുന്ന ഈ വേളയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാന്‍ പലതരം പ്രാര്ത്ഥനകളുമുണ്ടാവും. എന്നാല്‍ ആ പ്രാര്‍ത്ഥനകള്‍ക്കൊപ്പം സങ്കീര്‍ത്തനം നാല്പത് ചൊല്ലുന്നത് കൂടുതല്‍ നല്ലതാണ് എന്നാണ് ആത്മീയഗുരുക്കന്മാര്‍ പറയുന്നത്.

ദൈവമേ വൈകരുതേ എന്ന ആ അധ്യായം നമുക്ക് ഈ ക്രിസ്തുമസ് കാലത്ത് അര്‍ത്ഥവത്തോടെ ചൊല്ലി പ്രാര്‍ത്ഥിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.