റവ. ഡോ. മത്തായി കടവില്‍: പുന-കട്കി സെന്റ് എഫ്രേം ഭദ്രാസനത്തിന്റെ പുതിയ ഇടയന്‍

തിരുവനന്തപുരം: സീറോ മലങ്കര കത്തോലിക്കാ സഭയുടെ പൂന-കട്‌കി സെ ന്റ് എഫ്രേം ഭദ്രാസനത്തിൻ്റെ പുതിയ ഇടയനായി റവ. ഡോ. മത്തായി കടവിൽ ഒഐസിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലി ക്കാ ബാവയാണ് നിയമനം പ്രഖ്യാപിച്ചത്.

1963ലാണ് ജനനം. മൂവാറ്റുപുഴ രൂപതയിൽ പൂതൃക്ക സെൻ്റ് ജയിംസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയിൽ കടവിൽ മത്തായി – അന്നമ്മ ദമ്പതികളാണ് മാതാപിതാക്കള്.1989 ഒക്ടോബർ ഒൻപതിനു വൈദികപട്ടം സ്വീകരിച്ചു.

2021 മുതൽ ബഥനി മിശിഹാനുകരണ സന്യാ സസമൂഹത്തിന്റെ സുപ്പീരിയർ ജനറലാണ്. നിയുക്ത ബിഷപ്പിൻ്റെ റമ്പാൻപട്ട സ്വീകരണം ജനുവരി ഒൻപതിന് മൂവാറ്റുപുഴ പൂത്തൃക്ക സെൻ്റ് ജയിംസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിലും മെത്രാഭിഷേകം ഫെബ്രുവരി 14ന് പൂനയിലും നടക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.