മരണത്തിന് ശേഷം കരിയറും സമ്പത്തും വിജയങ്ങളും അപ്രത്യക്ഷമാകും: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: കരിയറും സമ്പത്തും ജീവിതവിജയങ്ങളുമെല്ലാം മരണത്തോടെ അപ്രത്യക്ഷമാകുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സകല മരിച്ചവരുടെയും ദിനത്തില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. മരണത്തിന് ശേഷം എല്ലാവരും അന്തിമവിധിയെ നേരിടേണ്ടിവരും,ദൈവികകോടതിയുടെ മുമ്പില്‍ എല്ലാവരും നില്‌ക്കേണ്ടതായിവരും.

അന്ന് അവിടെ യോഗ്യതയും അയോഗ്യതയുമായി പരിഗണിക്കപ്പെടുന്നത് ദരിദ്രരോട് എന്തുമാത്രം കരുണ കാണിച്ചുവെന്നും കാണിക്കാതെ പോയി എന്നുമായിരിക്കും. ഗുരുവിന്റെ എളിയ ശിഷ്യരായ നാം ഇന്ന് സങ്കീര്‍ണ്ണതകളുടെ ഗുരുക്കന്മാരായി മാറിയിരിക്കുന്നു. അധികമായി വാദിക്കുകയും കുറച്ചുമാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കുരിശിന്റെ മുമ്പില്‍ നിന്ന് എന്നതിലേറെ കമ്പ്യൂട്ടറിന് മുമ്പിലിരുന്നാണ് നാം ഇന്ന് ഉത്തരങ്ങള്‍തേടുന്നത്.

മഹത്തായ നേട്ടങ്ങളും മികച്ച ജോലികളും അഭിമാനാര്‍ഹമായ അംഗീകാരങ്ങളും ആര്‍ജ്ജിച്ചെടുത്ത സമ്പത്തും എല്ലാം മരണത്തോടെ ഇല്ലാതാകും ജീവിതയാത്രയുടെ ലക്ഷ്യം നാം മറന്നുപോകരുത്. സുവിശേഷത്തിന്റെരുചിയെക്കാള്‍ വലുതായി മറ്റെന്തെങ്കിലും ഉണ്ടെന്ന് കരുതരുത്.പലതരത്തിലുള്ള ഒത്തുതീര്‍പ്പുകളും നാം നടത്തുന്നുണ്ട്. എന്നാല്‍ അവയെല്ലാം ക്രൈസ്തവരെന്ന നിലയിലുള്ള കടമയില്‍ നിന്ന് നമ്മെ അകറ്റുകയാണ് ചെയ്യുന്നത്. പാപ്പ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.