അലഹബാദ് രൂപതയ്ക്ക് പുതിയ ഇടയന്‍

അലഹബാദ്: ഉത്തര്‍പ്രദേശിലെ അലഹബാദ് രൂപതയുടെ പുതിയ മെത്രാനായി ഫാ.ലൂയിസ് മസ്‌ക്കരെഞാസിനെ നിയമിച്ചു. നിലവില്‍ രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി സേവനം ചെയ്യുകയായിരുന്നു. കര്‍ണ്ണാടക സ്വദേശിയാണ് നിയുക്ത മെത്രാന്‍.

1989 ല്‍ വൈദികനായി. മെത്രാഭിഷേകത്തീയതി പിന്നീട് നിശ്ചയിക്കും. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച് വത്തിക്കാന്റെ പ്രഖ്യാപനമുണ്ടായത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.