ജാര്‍ഖണ്ഡില്‍ വാഹനാപകടം: സഹോദരങ്ങളായ വൈദികനും കന്യാസ്ത്രീയും മരണമടഞ്ഞു

ഗുംല: ജാര്‍ഖണ്ഡിലുണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങളായ വൈദികനും കന്യാസ്ത്രീയും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഫാ. തിയോഡോര്‍ കുജൂര്‍ (58), സിസ്റ്റര്‍ നിര്‍മല കുജൂര്‍ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. ഖോര ഗ്രാമത്തിന് സമീപം ഇവര്‍ സഞ്ചരിച്ച കാറും ബസും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഹോസ്പിറ്റലില്‍് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റാഞ്ചിയില്‍ നിന്ന് തങ്ങളുടെ രൂപതയിലേക്ക് കാറില്‍ മടങ്ങുകയായിരുന്നു ഇവര്‍. കാറില്‍ യാത്ര ചെയ്തിരുന്ന ജോസഫിന്‍ മിഞ്ച് എന്ന ആറുവയസുകാരിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.