“ദൈവം ഉളളതുകൊണ്ടാണ് ഞാന്‍ ഇവിടെ എത്തിയത്’ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണ്ണം നേടിയ അലന്‍ മാത്യുവിന്റെ വിശ്വാസപ്രഖ്യാപനം

ദൈവം ഉളളതുകൊണ്ടാണ് ഞാന്‍ ഇവിടെയെത്തിയത്.പ്രാര്‍ത്ഥനയാണ് എന്റെ ശക്തി.എന്റെ അപ്പനും അമ്മയും ഇപ്പോഴും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയായിരിക്കും. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണ്ണം നേടിയ അലന്‍ മാത്യുവിന്റെ വാക്കുകളാണ് ഇത്. 11.39 സെക്കന്റിലാണ് അലന്‍ മാത്യു സ്വര്‍ണ്ണം നേടിയത്.

കഴുത്തില്‍ അണിഞ്ഞിരുന്ന കൊന്ത ഊരി കരങ്ങളില്‍ ഉയര്‍ത്തി മുറുക്കെ പിടിക്കുകയും വീണ്ടും അത് കഴുത്തില്‍ ധരിക്കുകയും ചെയ്തതിന് ശേഷമാണ് അലന്‍ മാധ്യമങ്ങളോട് സംസാരിച്ചത്. വിജയത്തിന് പിന്നില്‍ കോച്ചിനുളള പങ്കിനെക്കുറിച്ചും അലന്‍ അനുസ്മരിച്ചു.

വിജയത്തിന്റെ നെറുകയില്‍ നില്ക്കുമ്പോഴും തന്റെ വിശ്വാസജീവിതത്തിന് സാക്ഷ്യം നല്കാന്‍ തയ്യാറായതുവഴി അലന്‍ വലിയൊരു പ്രചോദനവും മാതൃകയുമാണ് യുവജനങ്ങള്‍ക്ക് നല്കിയിരിക്കുന്നത്. തുടര്‍ന്നുള്ളജീവിതത്തിലും ഈ വിശ്വാസം കാത്തുസൂക്ഷിക്കാന്‍അലന് കഴിയട്ടെയെന്ന് നമുക്കാശംസിക്കാം,പ്രാര്‍ത്ഥിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.