“സ്‌നേഹതാരകം” ക്രിസ്തുമസ്‌ കാലത്തിലേക്കായി ഒരു ഗാനോപഹാരം

ക്രി്‌സ്തുമസിനെ എതിരേറ്റുകൊണ്ട് കടകമ്പോളങ്ങളിലും വീടുകളിലും നക്ഷത്രങ്ങള്‍ മിഴിതുറന്നുകഴിഞ്ഞു. ഇപ്പോഴിതാ ക്രിസ്തുമസ് കാലത്തിന്റെ ആനന്ദവും സന്തോഷവും ഉള്‍ക്കൊണ്ടുകൊണ്ട് മനോഹരമായ ഒരു കരോള്‍ഗാനവും പുറത്തിറങ്ങിയിരിക്കുന്നു. സ്‌നേഹതാരകം.

ഡിസംബറിന്റെ തണുപ്പുവീണ രാത്രിയില്‍ മഞ്ഞിലൂടെ കരോള്‍ഗാനം പാടി നടന്നുനീങ്ങുമ്പോള്‍ തീര്‍ച്ചയായും പാടാവുന്ന ഒരു ഗാനമാണ് ഇത്. എഴുത്തുകാരനും ധ്യാനഗുരുവും സോഷ്യല്‍ മീഡിയായിലെ സജീവ സാന്നിധ്യവുമായ ഫാ.അനീഷ് കരുമാലൂരാണ് ഗാനരചന നിര്‍വഹിച്ച് സ്‌നേഹതാരകം എന്ന കരോള്‍ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. സംഗീതസംവിധാനം ഫാ. സിന്റോ ചിറമ്മേലിന്റേതാണ്.

അമല്‍ ആന്റണിയാണ് ഗായകന്‍. ആന്റണി കോയിക്കലും എലിസബത്ത് ബോസുമാണ് നിര്‍മ്മാതാക്കള്‍. എബിന്‍ പള്ളിച്ചാന്‍ ഓര്‍ക്കസ്ട്ര നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംങുംഗ്രാഫിക്‌സും സെബിന്‍ തെക്കേത്ത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.