കൊറിയായുടെ ആദ്യത്തെ കത്തോലിക്കാ വൈദികനും രക്തസാക്ഷിയുമായ വിശുദ്ധ ആന്‍ഡ്രുവിനെക്കുറിച്ചുളള സിനിമ തീയറ്റര്‍ ഹിറ്റ്

വിശുദ്ധ ആന്‍ഡ്രു കിം ടാ ഗോണിനെക്കുറിച്ചുളള കൊറിയന്‍ സിനിമ തീയറ്റര്‍ ഹിറ്റ്. കൊറിയായിലെആദ്യ കത്തോലിക്കാ വൈദികനും രക്തസാക്ഷിയുമാണ് സെന്റ് ആന്‍ഡ്രു കിം. ബര്‍ത്ത് എന്നാണ് സിനിമയുടെ പേര്. കൊറിയന്‍ കാത്തലിക് കള്‍ച്ചറല്‍സെന്റര്‍ കോ പ്രൊഡ്യൂസറായിട്ടുള്ള സിനിമ എഴുതി, സംവിധാനം ചെയ്തിരിക്കുന്നത് കൊറിയന്‍ ഫിലിംമേക്കര്‍ പാര്‍ക്ക് ഷിക്ക് ആണ്.

യൂണ്‍ ഷി യൂണ്‍ ആണ് വിശുദ്ധന്റെവേഷം അഭിനയിച്ചിരിക്കുന്നത്. വത്തിക്കാന്‍ സിനഡ് ഹാളില്‍ ചിത്രത്തില്‍പ്രീമിയര്‍ ഷോ നടത്തിയിരുന്നു. പോള്‍ ആറാമന്‍ ഹാളില്‍ വച്ച് അഭിനേതാക്കളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വകാര്യകൂടിക്കാഴ്ച നടത്തിയിരുന്നു.1821-46 കാലഘട്ടമായിരുന്നു വിശുദ്ധന്റെ ജീവിതകാലം. കൊറിയായിലെവൈദികരുടെ പ്രത്യേകമധ്യസ്ഥനാണ്.

1984 ല്‍ സൗത്ത്‌കൊറിയ സന്ദര്‍ശന വേളയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് മറ്റ് 103 രക്തസാക്ഷികള്‍ക്കൊപ്പം ആന്‍ഡ്രുവിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.