ആലപ്പുഴയില്‍ 151 വര്‍ഷം പഴക്കമുള്ള ദേവാലയം തകര്‍ന്നു വീണു

ആലപ്പുഴ: മടവീഴ്ചയെ തുടര്‍ന്ന് ആലപ്പുഴയില്‍ 151 വര്‍ഷം പഴക്കമുള്ള ദേവാലയം തകര്‍ന്നുവീണു. സിഎസ് ഐ ക്രൈസ്റ്റ് ചര്‍ച്ചിന്റെ കീഴിലുള്ള സെന്റ് പോള്‍സ് ദേവാലയമാണ് തകര്‍ന്നുവീണത്. ഇന്നലെ പുലര്‍ച്ചയാണ് അപകടം. അള്‍ത്താരയടക്കം ദേവാലയം തകര്‍ന്നുവീഴുകയായിരുന്നു. ഉപകരണങ്ങളും ഒഴുകിപ്പോയി.

രണ്ടു പാടശേഖരങ്ങള്‍ക്ക് നടുവിലായിരുന്നു ദേവാലയം. എല്ലാ ഞായറാഴ്ചയും വിശുദ്ധ കുര്‍ബാനയും മറ്റ് ശുശ്രൂഷകളും നടന്നുവരുന്ന ദേവാലയമാണ് ഇത്. 30 കുടുംബങ്ങളാണ് ഈ ദേവാലയത്തിന് കീഴിലുള്ളത്.

1869 ല്‍ സിഎംഎസ് മിഷനറിയായ ഫാ. ഡബ്യൂ ജെ റിച്ചാര്‍ഡ്‌സാണ് പള്ളി പണികഴിപ്പിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.