“ആമസോണ്‍ സിനഡിന്റെ പ്രധാന വിഷയം വിവാഹിതരായ പുരുഷന്മാരുടെ പൗരോഹിത്യമല്ല” മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വിവാഹിതരായ പുരുഷന്മാരുടെ പൗരോഹിത്യമല്ല ആമസോണ്‍ സിനഡ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ ഒന്നു മാത്രമായിരിക്കും അത് എന്നും പാപ്പ അറിയിച്ചു. ഇറ്റാലിയന്‍ ന്യൂസ്‌പേപ്പര്‍ ലാ സ്റ്റാമ്പയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

സുവിശേഷവല്‍ക്കരണത്തിനുള്ള വിവിധ രീതികളെക്കുറിച്ചും സുവിശേഷവല്ക്കരണത്തിന്റെ ശുശ്രൂഷകളെക്കുറിച്ചുമായിരിക്കും സിനഡ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. പാന്‍ ആമസോണ്‍ റീജിയനില്‍ നടക്കുന്ന സിനഡിനെക്കുറിച്ചുള്ള വാര്‍ത്തകളില്‍ ജൂണ്‍ മാസത്തില്‍ ഇടം നേടിയത് വിവാഹിതരായ പുരുഷന്മാരുടെ പൗരോഹിത്യത്തെക്കുറിച്ച് സിനഡ് തീരുമാനമെടുക്കും എന്നതായിരുന്നു.

ഒക്ടോബര്‍ ആറുമുതല്‍ 27 വരെ തീയതികളില്‍ വത്തിക്കാനിലാണ് ആമസോണ്‍ സിനഡ് നടക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.