വിസ്‌കോണ്‍സിനില്‍ കുമ്പസാരരഹസ്യം വെളിപ്പെടുത്തണമെന്ന് ബില്‍; എതിര്‍പ്പുമായി സഭ

വിസ്‌കോണ്‍സിന്‍: ബാലലൈംഗികപീഡനത്തിന്റെ ഇരകളെ രക്ഷിക്കാന്‍ വേണ്ടി പ്രഖ്യാപിച്ച രണ്ടുബില്ലുകളില്‍ ഒന്നിനെതിരെ ശക്തമായ വിയോജിപ്പുമായി കത്തോലിക്കാസഭ. ഒരു ബില്ലിന്റെ ഉദ്ദേശ്യം കുമ്പസാരരഹസ്യം വെളിപ്പെടുത്തുക എന്നതാണെന്ന് സഭ വിയോജിപ്പ് രേഖപ്പെടുത്തുന്നു ക്ലെര്‍ജി മാന്‍ഡേറ്ററി റിപ്പോര്‍ട്ടര്‍ ആക്ട് വൈദികരെ കുമ്പസാര രഹസ്യം വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കുകയാണ് ചെയ്യുന്നത്. ക്ലെര്‍ജി മാന്‍ഡേറ്ററി റിപ്പോര്‍ട്ടര്‍ ആക്ട് 2004 ലെ ഇതേ പേരുള്ള ആക്ടിന്റെ പുതുക്കിയ രൂപമാണ്.

കുമ്പസാരരഹസ്യത്തിന് എതിരെയുള്ള ആക്രമണമാണ് ഈ ബില്‍ എന്ന് വിസ്‌കോണ്‍സിന്‍ കാത്തലിക് കോണ്‍ഫ്രന്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കിം ആരോപിച്ചു. ഇരകള്‍ക്ക് നീതി കിട്ടണമെന്ന് ആഗ്രഹിക്കുമ്പോഴും അതിന്റെ പേരില്‍ കുമ്പസാരരഹസ്യം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ല.

വിസ്‌കോണ്‍സിന് മുമ്പ് കാലിഫോര്‍ണിയായിലും കുമ്പസാരരഹസ്യം വെളിപ്പെടുത്തണമെന്ന ബില്‍ അവതരിപ്പിച്ചിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.