സുഷമ സ്വരാജിനെ മറക്കാനാവില്ല: ഫാ. ടോം ഉഴുന്നാലില്‍

ന്യൂഡല്‍ഹി: അന്തരിച്ച ബിജെപി നേതാവും മുന്‍ വിദേശകാര്യ വകുപ്പു മന്ത്രിയുമായ സുഷമാ സ്വരാജിനെ മറക്കാന്‍ കഴിയില്ലെന്ന് ഫാ. ടോം ഉഴുന്നാലില്‍. യെമനില്‍ ഭീകരരുടെ ബന്ദിയായി കഴിഞ്ഞ ഫാ. ടോമിനെ ഇന്ത്യയിലെത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് അന്നത്തെ വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്തിരുന്ന സുഷമയായിരുന്നു.

2016 ല്‍ യെമനില്‍ വച്ചായിരുന്നു ഐഎസ് തീവ്രവാദികള്‍ അച്ചനെ തട്ടിക്കൊണ്ടുപോയത്. സുഷമയുടെ മരണത്തില്‍ ഞാന്‍ അനുശോചിക്കുന്നു. അവരുടെ ആത്മാവിന്റെ നിത്യശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. അവരുടെ ദേഹവിയോഗത്തില്‍ ദു:ഖിതരായ ബന്ധുക്കള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിനോട് ഫാ. ഉഴുന്നാലില്‍ പറഞ്ഞു.

തടങ്കലില്‍ നിന്ന് മോചിതനായതിന് ശേഷം ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സുഷമ സ്വരാജിനെയും കണ്ടിരുന്നു. ഊഷ്മളമായിട്ടാണ് അവരെന്നെ അന്ന് സ്വീകരിച്ചത്. എത്രയും പെട്ടെന്ന് സുഖപ്രാപ്തിക്കുവേണ്ടിയുള്ള എല്ലാവിധ സഹായങ്ങളും വാഗ്ദാനവും ചെയ്തു. അച്ചന്‍ പറഞ്ഞു.

സുഷമാ സ്വരാജുമൊത്തുള്ള ഫോട്ടോ അച്ചന്‍ വിലപ്പെട്ട നിധിപോലെ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.