ദൈവം തിരഞ്ഞെടുത്ത ജനത്തിന് ദൈവത്തോടും സഭയോടും ഉത്തരവാദിത്തവും കടമയുമുണ്ട്: ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്

കടുത്തുരുത്തി: ദൈവം തിരഞ്ഞെടുത്ത ജനത്തിന് ദൈവത്തോടും സഭയോടും ഉത്തരവാദിത്തങ്ങളും കടമയും ഉണ്ടെന്ന കാര്യം മറക്കരുതെന്ന് ആര്‍ച്ച് ബിഷപ് മാര്‍ മാത്യൂ മൂലക്കാട്ട്. ക്‌നാനായ യുവജന ആഗോള സമ്മേളനം ഐക്യം 2019 ന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തിലുണ്ടാകുന്ന തടസ്സങ്ങളും പ്രതിസന്ധികളും അടിയുറച്ച ദൈവവിശ്വാസത്താലും തീക്ഷ്ണമായ പ്രാര്‍ത്ഥനയാലും മറികടക്കാന്‍ കഴിയണം. പരസ്പര സനേഹത്തിലും സാഹോദര്യത്തിലും ജീവിച്ചുകൊണ്ട് സഭയ്ക്കും നാടിനും സമുദായത്തിനും നന്മ ചെയ്യുന്നവരായിത്തീരാന്‍ യുവാക്കള്‍ക്ക് കഴിയണം. അദ്ദേഹം പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.