ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം ആശുപത്രി വിട്ടു

തിരുവനന്തപുരം: ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യം ആശുപത്രിവിട്ടു. മൂന്നാ്ചയോളം അദ്ദേഹം രോഗബാധിതനായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. അംദ്‌ലമിന സന്ദര്‍ശനം കഴിഞ്ഞ് തിരികെയെത്തിയ അദ്ദേഹത്തെ പനിയും അണുബാധയും മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന് വേണ്ടി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നിരുന്നു.ആശുപത്രി വിട്ടുവെങ്കിലും ആരോഗ്യം വീണ്ടെടുത്തിട്ടില്ല. അതുകൊണ്ട് പരിപൂര്‍ണ്ണ വിശ്രമത്തിലായിരിക്കും തുടര്‍ന്നും മുന്നോട്ടുപോകുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.