വത്തിക്കാന്‍ സിറ്റി: പുരോഹിതവസ്ത്രം ധരിച്ച് നിരവധി ആയുധങ്ങളുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടുക്കലേക്ക് ചെന്ന വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. 59 കാരനായ ഫാ. മിലന്‍ പാ്ല്‍ക്കോവിക് ആണ് അറസ്റ്റിലായത്. എയര്‍ പിസ്റ്റല്‍, രണ്ടു കത്തികള്‍, കട്ടര്‍, സ്‌ക്രൂഡ്രൈവര്‍ എന്നിവയാണ് വൈദികനില്‍ നിന്ന് കണ്ടെത്തിയത്. ചെക്കു റിപ്പബ്ലിക് സ്വദേശിയാണ്. ഞായറാഴ്ചയാണ് സംഭവം. വ്യക്തിപരമായ പ്രതിരോധത്തിന് വേണ്ടി താന്‍ സൂക്ഷിച്ചിരിക്കുന്ന ആയുധങ്ങളാണെന്നാണ് വൈദികന്റെ ഭാഷ്യം. എന്നാല്‍ വൈദികന്റെ കൂടെ മറ്റൊരാളും ഉണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഈ സംഭവത്തെക്കുറിച്ച് പുറത്തുവന്നിട്ടില്ല.
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.