വിഭൂതി ബുധനാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ ദേവാലയമേല്‍ക്കൂര തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു, ഡസന്‍ കണക്കിനാളുകള്‍ക്ക് പരിക്ക്

മനില: വിഭൂതി ബുധനാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ ദേവാലയമേല്‍ക്കൂര തകര്‍ന്നു ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക്പരിക്കേല്ക്കുകയും ചെയ്തു. ഫിലിപ്പൈന്‍സിലെ ബുലാക്കാന്‍ പ്രോവിന്‍സില്‍ സാന്‍ ജോസ് ദെല്‍ നഗരത്തിലെ സെന്റ് പീറ്റര്‍ ദ അപ്പസ്‌തോല്‍ ദേവാലയത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.

80 വയസുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. 52 പേര്‍ക്കാണ് പരിക്ക് പറ്റിയത്.പരിക്കപറ്റിയവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.