137 വര്‍ഷത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, ബസിലിക്കയ്ക്ക് ബില്‍ഡിംങ് പെര്‍മ്മിറ്റ് കിട്ടിയത് കഴിഞ്ഞ ദിവസം

ബാഴ്‌സലോണ: 137 വര്‍ഷമായി ബാഴ്‌സലോണയിലെ സഗ്രാഡ ഫാമിലിയ ബസിലിക്കയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട്. എന്നിട്ടും ഇതുവരെയും ബസിലിക്കയ്ക്ക് കെട്ടിടാനുമതി ലഭിച്ചിട്ടുണ്ടായിരുന്നില്ല. ഒടുവില്‍ കഴിഞ്ഞ വെള്ളിയാഴ്ച അധികാരികളില്‍ നിന്ന് ബസിലിക്കയ്ക്ക കെട്ടിടാനുമതി ലഭിച്ചു ഇതോടെ 2026 ആകുമ്പോഴേയ്ക്കും ബസിലിക്കയുടെ മുഴുവന്‍ നിര്‍മ്മാണവും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അധികാരികളുടെ പ്രതീക്ഷ. ആര്‍ക്കിടെക്റ്റ് അന്റോണി ഗൗഡി ബസിലിക്കയുടെ ജോലികള്‍ ആരംഭിച്ചത് 1883 ല്‍ ആയിരുന്നു. 1885 ല്‍ ബസിലിക്കയുടെ നിര്‍മ്മാണത്തിന് വേണ്ടി അധികാരികള്‍ അനുവാദം അപേക്ഷിച്ചു. പക്ഷേ നഗരത്തിലെ കൗണ്‍സില്‍ അപേക്ഷയോട് പ്രതികരിച്ചില്ല. 1914 ല്‍ ബസിലിക്കയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവച്ചു. ബസിലിക്കയുടെ പേപ്പര്‍വര്‍ക്കുകള്‍ കൃത്യമായ രീതിയിലല്ല നടന്നിരിക്കുന്നതെന്ന് മൂന്നുവര്‍ഷം മുമ്പ് ഭരണാധികാരികള്‍ കണ്ടെത്തി. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാതിരുന്നിട്ടും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2010 ല്‍ ബസിലിക്കയുടെ കൂദാശ നിര്‍വഹിച്ചിരുന്നു നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കെട്ടിടമായിരിക്കും ബസിലിക്കയുടേത്. നാലു മില്യന്‍ സന്ദര്‍ശകര്‍ വര്‍ഷം തോറും ബസിലിക്കയില്‍ എത്തുന്നുണ്ട്. വേള്‍ഡ് ഹെരിറ്റേജ് സൈറ്റില്‍ യുനെസ്‌ക്കോ ബസിലിക്കയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.