ഹൂസ്റ്റണ്‍ സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ പ്രസംഗിക്കും

ഹൂസ്റ്റണ്‍: അമേരിക്കയിലെ സീറോ മലബാര്‍ സമൂഹം ഒരുമിച്ചുകൂടുന്ന മഹാസംഗമമായ ഏഴാമത് ഹൂസ്റ്റണ്‍ സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഹില്‍ട്ടണിലെ അമേരിക്കാസ് ഹോട്ടല്‍ സമുച്ചയത്തിലാണ് കണ്‍വന്‍ഷന്‍.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, തലശ്ശേരി സഹായമെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി, ചങ്ങനാശ്ശേരി സഹായമെത്രാന്‍ മാര്‍ തോമസ്തറയില്‍ എന്നിവര്‍ നാലു ദിവസം നീണ്ടുനില്ക്കുന്ന കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ ധ്യാനം നടത്തും. ഫാ. ഷാജി തുമ്പേച്ചിറയില്‍ സംവിധാനം ചെയ്യുന്ന പ്രത്യേക ദൃശ്യാവിഷ്‌ക്കാര പരിപാടി, തൈക്കൂടം ബ്രിഡ്ജ് ലൈവ് മ്യൂസിക് എന്നിവയും കണ്‍വന്‍ഷന്റെ പ്രത്യേകതകളായിരിക്കും.

ഓഗസ്റ്റ് ഒന്നുമുതല്‍ നാലുവരെയാണ് കണ്‍വന്‍ഷന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.