ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നുവെന്ന് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യസ്ഥിതി പെട്ടെന്ന് മോശമായതായി വത്തിക്കാന്റെ പത്രക്കുറിപ്പ്്. എങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണൈന്നും മെഡിക്കല്‍ ചികിത്സയ്ക്ക് വിധേയനായി കഴിയുകയാണെന്നും പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്ഓഫീസ് ഡയറക്ടര്‍ മാറ്റോ ബ്രൂണി അറിയിച്ചു.

ബുധനാഴ്ചയിലെ പൊതുദര്‍ശന പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ, ബെനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥനകളും ആവശ്യപ്പെട്ടിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.