‘ഗോസംരക്ഷകരുടെ കാടത്തം അംഗീകരിക്കാനാവില്ല’

ഭോപ്പാല്‍: ഗോമാംസം വാഹനത്തില്‍ കടത്തിക്കൊണ്ടുപോയി എന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മൂന്നുപേരെ ആക്രമിച്ച സംഭവം കിരാതമാണെന്നും സംസ്‌കാരസമ്പന്നമായ ഒരു സമൂഹത്തില്‍ ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്നും ഭോപ്പാല്‍ ആര്‍ച്ച് ബിഷപ് ലിയോ കോര്‍ണേലിയോ. ഇന്ത്യയെ പോലെയുള്ള വിവിധ മതവിശ്വാസങ്ങളുടെ ഒരു ഭൂമികയില്‍ സമാധാനം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീയുള്‍പ്പടെ മൂന്നുപേരെ അഞ്ചംഗ സംഘം മരത്തില്‍ കെട്ടിയിട്ട് ആക്രമിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്. 140 കിലോ ഗ്രാം ഗോമാംസം വാഹനത്തില്‍ കൊണ്ടുപോയി എന്ന് പറഞ്ഞായിരുന്നു ആക്രമണം. മാംസം ലബോട്ടറി പരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുകയാണ്.

പ്രതികളും ഇരകളും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.