വിശുദ്ധ പത്രോസ്- അന്ത്രയോസ് ശ്ലീഹന്മാരുടെ ഭവനം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെ പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ടെല്‍ അവീവ്: ഗലീലി കടല്‍ത്തീരത്ത് ഖനനം നടത്തിയ ആര്‍ക്കിയോളജിസ്റ്റുകള്‍ക്ക്കിട്ടിയത് ബൈബിള്‍ സംബന്ധമായ ചരിത്ര തെളിവുകള്‍.

വിശുദ്ധ പത്രോസിന്റെയും അന്ത്രയോസിന്റെയും വീടുകള്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്ന പുരാതന പള്ളിയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. എല്‍ആരാഷ് എന്ന സ്ഥലത്ത് ഖനനം ചെയ്തപ്പോഴാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ബൈബിളില്‍ പറയപ്പെടുന്ന ബെദ്‌സെയ്ദ എന്ന സ്ഥലമാണ് എല്‍ആരാഷ്. പത്രോസും അന്ത്രയോസും ബെത്സെയ്ദ സ്വദേശികളാണ്. ബൈസൈന്റിയന്‍ മാതൃകയില്‍ പണിതിരിക്കുന്ന പള്ളിയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

എഡി 725 ല്‍ ബെത്സെയ്ദ സന്ദര്‍ശിച്ച ബവേറിയന്‍ ബിഷപ് വില്ലിബാള്‍ഡിന്റെ കുറിപ്പുകളില്‍ നിന്നാണ് ഈ സ്ഥലത്തെക്കുറിച്ച് അറിവ് ലഭിച്ചിട്ടുള്ളത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.