ബെയ്ജിംങ്: അനധികൃതമായി ബൈബിള്‍ വിതരണം ചെയ്തു എന്ന കുറ്റം ചുമത്തി ദീര്‍ഘകാലത്തേക്ക് ജയിലില്‍ അടച്ചിരിക്കുന്ന ആളുടെ മോചനത്തിനായി വിശ്വാസികളുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനായജ്ഞം ആരംഭിക്കുന്നു. വാങ് ഹോണ്‍ഗ്ലാനും ഏതാനും ക്രൈസ്തവര്‍ക്കും വേണ്ടിയാണ് പ്രാര്‍ത്ഥനായജ്ഞം.
2021 ഏപ്രിലിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അനധികൃത കച്ചവടം എന്നായിരുന്നു ആരോപണം. ബൈബിള്‍ വിതരണം ചെയ്തതിനെയാണ് അധികാരികള്‍ അനധികൃത കച്ചവടമാക്കി ചിത്രീകരിച്ച് കേസ് രജിസ്ട്രര്‍ ചെയ്തത്.
മതസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന ചൈനയുടെ ചരിത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ പുതുമയല്ല. ബൈബിളോ മറ്റ് ക്രിസ്തീയ പുസ്തകങ്ങളോ വിതരണം ചെയ്തതിന്റെപേരില്‍ നിരവധി കേസുകള്‍ രജിസ്ട്രര്‍ ചെയ്യപ്പെടുന്നുണ്ട്.
ബൈബിള്‍ ആപ്പുകള്‍ക്കും ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.