മാര്‍പാപ്പയുടെ ഏപ്രിലിലെ പ്രാര്‍ത്ഥനാനിയോഗങ്ങള്‍

വത്തിക്കാന്‍ സിറ്റി: അക്രമരാഹിത്യവും സമാധാനവും ലോകമെങ്ങും പുലരുക എന്ന നിയോഗത്തിന് വേണ്ടിയായിരിക്കും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏപ്രിലിലെ പ്രത്യേക പ്രാര്‍ത്ഥനാനിയോഗം. ആയുധങ്ങളുടെ ഉപയോഗം കുറയ്ക്കുക. രാജ്യങ്ങളോടും പൗരന്മാരോടുമായി നടത്തിയ ആഹ്വാനത്തില്‍ പാപ്പ ഓര്‍മ്മിപ്പിച്ചു. ഏതുതരത്തിലുള്ള യുദ്ധവും സംഘടനവും അവസാനം എല്ലാവരെയും പരാജയപ്പെടുത്തുന്നുവെന്നും വീഡിയോസന്ദേശത്തില്‍ പാപ്പ പറഞ്ഞു.

പോപ്പ് ജോണ്‍ 23 ാമന്‍, മദര്‍ തെരേസ, മാര്‍ട്ടിന്‍ ലൂഥര്‍ കിംങ്, മഹാത്മാഗാന്ധി തുടങ്ങിയവരുടെ ചിത്രങ്ങള്‍ സൂപ്പര്‍ ഇംപോസ് ചെയ്ത് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഹിംസ നമ്മുടെ പ്രവൃത്തികളില്‍ മാര്‍ഗ്ഗദര്‍ശകമായിരിക്കണം. അന്താരാഷ്ട്രബന്ധങ്ങളിലും അനുദിന ജീവിതത്തിലും.ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

പോപ്പ്‌സ് വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ് വര്‍ക്കാണ് മാസം തോറും ഇത്തരത്തിലുള്ള പ്രാര്‍ത്ഥനാനിയോഗങ്ങളുടെ വീഡിയോ പുറത്തിറക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.