ബൈബിള്‍ മാരത്തോണിന് വേണ്ടി സഞ്ചരിക്കുന്ന ട്രക്കുമായി ലൂസിയാന ഇടവക

ഫയര്‍ ട്രക്ക് ഫ്രിയോര്‍ ട്രക്കായി മാറ്റിയിരിക്കുകയാണ് ലൂസിയാനയിലെ സെന്റ് മാര്‍ട്ടിന്‍ ഡി ടൂര്‍സ് കത്തോലിക്കാ ദേവാലയം. ഏഴാമത് നോണ്‍ സ്‌റ്റോപ്പ് ബൈബിള്‍ റീഡിംങ് ഇവന്റുമായി ബന്ധപ്പെട്ടാണ് ഇത്. അഞ്ചു ദിവസം നീണ്ടുനില്ക്കുന്ന 100 മണിക്കൂര്‍ ബൈബിള്‍ മാരത്തോണ്‍ പൂര്‍ത്തിയാകാന്‍ 300 ബൈബിള്‍ പാരായണക്കാര്‍ ഉണ്ടായിരിക്കണം. ജനുവരി 19 പ്രാദേശികസമയം ഉച്ചയ്ക്ക് 12.30 ന് തുടങ്ങിയ മാരത്തോണ്‍ ജനുവരി 23 വൈകുന്നേരം 4.30ന് സമാപിക്കും ഫയര്‍ ട്രക്ക് മൊബൈല്‍ പുള്‍പിറ്റാക്കി മാറ്റിയാണ് ബൈബിള്‍ മാരത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നിരിക്കുന്നത് തുടങ്ങിയ ബൈബിള്‍ തിരുവചനങ്ങള്‍ ട്രക്കില്‍ എഴുതിയിട്ടുണ്ട്. ഫാ. മൈക്കലിന്റേതാണ് ഇങ്ങനെയൊരു ആശയം. ട്രക്കിന്റെ വെഞ്ചിരിപ്പ് ജനുവരി ഏഴിന് നടത്തിയിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.