ലൈബീരിയ: പ്രാര്‍ത്ഥനാസമ്മേളനത്തിനിടയിലെ തിക്കിലും തിരക്കിലും പെട്ട് 29 മരണം

ലൈബീരിയ: ക്രൈസ്തവ പ്രാര്‍ത്ഥനാസമ്മേളനത്തിലെ തിക്കിലും തിരക്കിലുംപെട്ട് 11 കുട്ടികള്‍ ഉള്‍പ്പടെ 29 പേര്‍ മരണമടഞ്ഞു. മോണ്‍റോവിയായില്‍ സംഘടിപ്പിച്ച പെന്തക്കോസ്ത് പ്രാര്‍ത്ഥനാസമ്മേളനത്തിലാണ് അപകടമുണ്ടായത്. ഓപ്പണ്‍ എയര്‍ പെന്തക്കോസ്ത് ദേവാലയത്തിലായിരുന്നു സമ്മേളനം. മരിച്ചവരില്‍ ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് പോലീസ് പറയുന്നത്.

പ്രാര്‍ത്ഥനാസമ്മേളനത്തിനിടയില്‍ സ്ഥലത്തെ ഗുണ്ടകള്‍ പണപിരിവിനുവേണ്ടി കടന്നുവന്നിരിക്കാം എന്നും ഇതായിരിക്കാം തിക്കും തിരക്കും ഉണ്ടാകാന്‍ കാരണമായതെന്നും പോലീസ് കരുതുന്നു. പ്രാര്‍ത്ഥനയിലൂടെ രോഗസൗഖ്യം നല്കുന്ന പാസ്റ്റര്‍ അബ്രഹാം റോമഹ് ആണ് പ്രാര്‍ത്ഥന സംഘടിപ്പിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.