ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിലേക്ക് രണ്ടു വൈദികര്‍ ഇന്ത്യയില്‍ നിന്ന്

ന്യൂഡല്‍ഹി: ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിലേക്ക് ഇന്ത്യയില്‍ നിന്നുള്ള രണ്ടു വൈദികര്‍ സെക്രട്ടറിമാരായി നിയമിതരായി. മുംബൈ അതിരൂപതയില്‍ നിന്നുള്ള ഫാ. ജോസഫ് ഗോണ്‍സാല്‍വസും സലേഷ്യന്‍ വൈദികനായ ഫാ. ജോര്‍ജ് പ്ലാത്തോട്ടവുമാണ് പുതുതായി നിയമിതരായവര്‍. ഫെബ്രുവരി 25 ന് റോമില്‍ നടന്ന സമ്മേളനത്തിലാണ് നിയമനം നടന്നത്. നാലുവര്‍ഷമാണ് നിയമനകാലാവധി. 

ഏഷ്യയിലെ സഭയുടെ ക്ഷേമം ഉറപ്പുവരുത്തുകയും  അംഗങ്ങള്‍ തമ്മില്‍ ഐകദാര്‍ഢ്യവും പരസ്പര ഉത്തരവാദിത്തവും പുലര്‍ത്തുകയും ചെയ്യുക എന്നതാണ് കോണ്‍ഫ്രന്‍സിന്റെ ലക്ഷ്യം. സലേഷ്യന്‍ വൈദികനായ ഫാ. പ്ലാത്തോട്ടം ഗുവാഹത്തി പ്രോവിന്‍സിലെ അംഗമാണ്. നാലു ദശാബ്ദമായി വടക്കെയിന്ത്യയിലാണ് അദ്ദേഹം സേവനം ചെയ്യുന്നത്. ഫാ. ഗോണ്‍സാല്‍വസ് പ്രിസണ്‍ മിനിസ്ട്രിയുടെ മുംബൈ യൂണിറ്റില്‍ സേവനം ചെയ്തുവരികയായിരുന്നു. അതിരൂപതയിലെ എന്‍വയണ്‍മെന്റ് ഓഫീസിന്റെ തലവനുമാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.