അന്ന് പൈലറ്റ്… ഇന്ന് രൂപതാധ്യക്ഷന്‍, മിച്ചിഗണ്‍ രൂപതാധ്യക്ഷന്റെ ജീവിതകഥ

മിച്ചിഗണ്‍ രൂപതയ്ക്ക് പുതിയ ഇടയന്‍. ബിഷപ് റോബര്‍ട്ട് ഡി ഗ്രസ്. റാപ്പിഡ് സിറ്റിയുടെ ഇടയസ്ഥാനത്തു നിന്നാണ് 63 കാരനായ ബിഷപ് ഗ്രസ് മിച്ചിഗണ്‍ രൂപതയിലേക്ക് വരുന്നത്. ബിഷപ് ജോസഫ് റോബര്‍ട്ട് ലങ് കാന്‍സറിനെ തുടര്‍ന്ന് മരിച്ച ഒഴിവിലേക്കാണ് ബിഷപ് ഗ്രസിന്റെ നിയമനം.

1994 ലാണ് ബിഷപ് ഗ്രസ് പുരോഹിതനായത്. അതിന് മുമ്പു വരെ ലോകത്തിന്റെ മായികമോഹങ്ങളില്‍ പെട്ട് ജീവിക്കുകയായിരുന്നു അദ്ദേഹം. കൊമേഴ്‌സ്യല്‍ എയര്‍ലൈന്‍ പൈലറ്റും ഏവിയേഷന്‍ ഇന്‍സ്ട്രക്ടറുമായിരുന്നു ഗ്രസ്. അതിനിടയിലാണ് ദൈവത്തിന്റെ സ്വരം കേട്ടത്. വിമാനങ്ങളെ പറപ്പിക്കുന്നതിന് പകരം ആത്മാവിന്റെ രക്ഷയ്ക്കുവേണ്ടിയുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ആ തീരുമാനത്തിന് ദൈവം പുതുതായി നല്കിയ അഭിഷേകമായിരുന്നു മെത്രാന്‍ സ്ഥാനപദവി. ജൂലൈ 26 നാണ് ബിഷപ് ഗ്രസ് പുതിയ പദവിയേറ്റെടുക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.