ഫാ. ജോസഫ് തൊണ്ടിപ്പറമ്പിലിന്റെ സംസ്‌കാരം നാളെ

മാനന്തവാടി: വിശുദ്ധ നാട്ടില്‍ വച്ച് മരണമടഞ്ഞ ബൈബിള്‍ പണ്ഡിതനും മാനന്തവാടി രൂപതാംഗവുമായ ഫാ. ജോസഫ് തൊണ്ടിപ്പറമ്പിലിന്റെ മൃതദേഹം നാളെ രാവിലെ എട്ടുമണിയോടെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിക്കും.

മാതൃഇടവകയായ നടവയല്‍ ഹോളിക്രോസ് ഫൊറോന ദേവാലയത്തില്‍ രണ്ടു മണി മുതല്‍ നാലു മണിവരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. നാലു മണിക്ക് വിശുദ്ധ കുര്‍ബാനയോടെ മൃതസംസ്‌കാരശുശ്രൂഷയുടെ അവസാനഭാഗം ആരംഭിക്കും.

പിറ്റേന്ന് ഞായറാഴ്ച ആയതുകൊണ്ട് മൃതദേഹം ഏഴു മണിയോടെ സംസ്‌കരിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.