ബിഷപ് മാര്‍ സൈമണ്‍ സ്റ്റോക്ക് പാലാത്രയുടെ സംസ്‌കാരം നാളെ

ജഗദല്‍പ്പൂര്‍: കാലം ചെയ്ത സീറോമലബാര്‍ സഭയിലെ ജഗദല്‍പ്പൂര്‍ മുന്‍ ബിഷപ് മാര്‍ സൈമണ്‍ സ്റ്റോക്ക് പാലാത്ര സിഎംഐയുടെ സംസ്‌കാരം നാളെജഗദല്‍പ്പൂര്‍ സെന്റ് ജോസഫ് കത്തീഡ്രലില്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടു മണിക്കായിരിക്കും സംസ്‌കാരം.

ജഗദല്‍പ്പൂരിലെ എംപിഎം ഹോസ്പിറ്റലില്‍വച്ചായിരുന്നു 87 കാരനായ മെത്രാന്റെ അന്ത്യം. 1935 ഒക്ടോബര്‍ 11 ന് ചങ്ങനാശ്ശേരിയില്‍ ജനിച്ച ഇദ്ദേഹം 1964 ല്‍ പുരോഹിതനായി, ജഗദല്‍പ്പൂര്‍രൂപതയുടെ രണ്ടാമത്തെ മെത്രാനായി 1993 മാര്‍ച്ച് 19 നായിരുന്നു സ്ഥാനാരോഹണം. 2013 മുതല്‍വിശ്രമജീവിതം നയിച്ചുവരികയായിരുന്നു,

ജഗദല്‍പ്പൂരിലെ ആദിവാസി മേഖലകളില്‍ മാര്‍ സൈമണ്‍ സ്റ്റോക്ക് പാലാത്രയുടെ നേതൃത്വത്തില്‍ നിരവധി ക്ഷേമപദ്ധതികള്‍ ആവിഷ്്ക്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.