2025 മുതല്‍ കത്തോലിക്കരും ഓര്‍ത്തഡോക്‌സുകാരും ഒരേ ദിവസം ഈസ്റ്റര്‍ ആഘോഷിക്കും

വത്തിക്കാന്‍ സിറ്റി: നിഖ്യാ എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് 2025 മുതല്‍ കത്തോലിക്കരും ഓര്‍ത്തഡോക്‌സുകാരും ഒരേ ദിവസം ഈസ്റ്റര്‍ ആഘോഷിക്കാന്‍ തീരുമാനം. പൗരസ്ത്യ ഓര്‍ത്തഡോക്സ് തലവന്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയ ഈസ്റ്റര്‍ ഒരേ ദിവസം ആഘോഷിക്കാനുള്ള തീയതി കണ്ടെത്തുന്നതിന് വേണ്ടിയുള്ള പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഓര്‍ത്തഡോക്‌സ്- കത്തോലിക്കാ സംയുക്ത ഈസ്റ്ററിനുളള സാധ്യതകള്‍ തെളിഞ്ഞത്.

2025 കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ജൂബിലി വര്‍ഷമാണ്. സൂചനകളനുസരിച്ച് ഏപ്രില്‍ മൂന്നാമത്തെ ഞായറാഴ്ച ഈസ്റ്റര്‍ ആഘോഷിച്ചേക്കും. ഒരുമിച്ച് ഈസ്റ്റര്‍ ആഘോഷിക്കാനുള്ള തീരുമാനത്തെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് തലവന്‍ പാത്രിയാര്‍ക്ക ബര്‍ത്തലോമിയയും പിന്തുണച്ചിട്ടുണ്ട്.

ഈസ്റ്റര്‍ ആഘോഷിക്കാന്‍ പൊതുതീയതി കണ്ടെത്താനുളള തന്റെ ആഗ്രഹത്തെ കണക്കിലെടുത്തതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നന്ദി അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.