മറ്റുളളവരെ താറടിക്കാന്‍ വേണ്ടി ആരാധന നടത്തുന്നതില്‍ എന്തു പ്രയോജനമാണുള്ളത്: ബിഷപ് മാര്‍ ടോണി നീലങ്കാവില്‍

മറ്റുള്ളവരെ താറടിക്കാന്‍ വേണ്ടി ആരാധന നടത്തുന്നതില്‍ എന്തു പ്രയോജനമാണുള്ളതെന്ന് ബിഷപ് മാര്‍ടോണി നീലങ്കാവില്‍. വൈറലായ ഒരു വീഡിയോയിലാണ് അദ്ദേഹം ഇങ്ങനെ ചോദിക്കുന്നത്.

ബലി എങ്ങനെ അര്‍പ്പിക്കണം എന്നതിനെക്കുറിച്ചുള്ള വാദഗതികളല്ല കരുണയാണ് ആവശ്യമായിരിക്കുന്നത്. മറ്റുള്ളവരോട് കരുണയോടെപെരുമാറാന്‍, അവരെ മനസ്സിലാക്കിക്കൊണ്ട് സംഭാഷണത്തിലേര്‍പ്പെടാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? സ്‌നേഹമില്ലാതെ എത്രനേരം പ്രാര്‍ത്ഥിച്ചാലും ഞാന്‍ ഒട്ടും പ്രാര്‍ത്ഥിച്ചിട്ടില്ല എന്നാണ് ആവിലായിലെ വിശുദ്ധ ത്രേസ്യാ പറയുന്നത്. എത്രയോ വാസ്തവമാണത്.

ബലിയല്ല കരുണയാണ്,സ്‌നേഹമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് എന്നാണല്ലോ ക്രിസ്തുവുംപറയുന്നത്. കാരുണ്യമില്ലാതെ സ്‌നേഹമില്ലാതെയുള്ള എന്റെ പ്രാര്‍ത്ഥനകള്‍ക്ക് എന്തുപ്രസക്തിയാണുള്ളത്? പ്രതിഷേധം പ്രകടിപ്പിക്കാന്‍വേണ്ടി, മറ്റുളളവരെ താറടിക്കാന്‍ വേണ്ടി വിദ്വേഷപ്രചരണം നടത്താന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുകയും ആരാധന നടത്തുകയും ചെയ്യുന്നതില്‍ എന്തുഫലമാണുളളത്? അതുകൊണ്ട് ഞാന്‍ എന്താണ് നേടുന്നത്.

ഞാന്‍ എന്നെതന്നെ തമ്പുരാന്റെ മുമ്പില്‍ അവഹേളിതനാക്കി മാറ്റുകയല്ലേ ചെയ്യുന്നത്.? അദ്ദേഹം ചോദിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.