75 ദിവസങ്ങള്‍ക്ക് ശേഷം കത്തോലിക്കാ മെത്രാനും വൈദികനും മോചിതരായി

എരിത്രിയ: എരിത്രിയയില്‍ നിന്ന് 75 ദിവസങ്ങള്‍ക്ക് മുമ്പ് സുരക്ഷാസേന അറസ്റ്റ് ചെയ്ത കത്തോലിക്കാ മെത്രാനും വൈദികനും മോചിതരായി. ബിഷപ് ഫിക്രെമാരിയം ഹാഗോസിനും ഫാ. മെഹെറെടീബുമാണ് മോചിതരായത്. ഇവര്‍ക്കൊപ്പം അറസ്റ്റ്‌ചെയ്ത കപ്പൂച്ചിന്‍ വൈദികന്‍ അബോട്ട് എബ്രഹാമിന്റെ കാര്യത്തില്‍ വിവരമൊന്നും ലഭ്യമായിട്ടില്ല.

വിമാനത്താവളത്തില്‍ വച്ചാണ് ഒക്ടോബര്‍ 15 ന് മൂന്നുപേരെയുംഅറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നിലെ കാരണം ഇതുവരെയുംവ്യക്തമാക്കിയിട്ടില്ല, രാജ്യം നേരിടുന്ന മനുഷ്യാവകാശപ്രശ്‌നങ്ങളെക്കുറിച്ച് മൂന്നുപേരും ശബ്ദിച്ചത് അധികാരികളെ അസ്വസ്ഥരാക്കിയിരുന്നു. ഇതായിരിക്കണം അറസ്റ്റിന് കാരണമായതെന്നാണ് പൊതുനിഗമനം.

എരിത്രിയായില്‍ വെറും നാലു ശതമാനം മാത്രമാണ് കത്തോലിക്കരുള്ളത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.