പൊതുവേദിയില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അവസാനം പങ്കെടുത്ത ചടങ്ങ്

വത്തിക്കാന്‍സിറ്റി: 2016 ജൂണ്‍ 28 നാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അവസാനമായി ഒരുസദസിനെ അഭിസംബോധന ചെയ്തത്. പാപ്പായുടെ വൈദികജീവിതത്തിന്റെ 65 ാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു അത്. 1951 ജൂണ്‍ 29 നാണ് പോപ്പ് എമിരത്തൂസ് ബെനഡിക്ട് വൈദികനായി അഭിഷിക്തനായത്. സ്‌നേഹം മരണത്തെ തോല്പിക്കുന്നുവെന്ന് പറഞ്ഞായിരുന്നു പാപ്പ മറുപടി പ്രസംഗം അവസാനിപ്പിച്ചത്.

ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാതെ തുടരുന്ന പോപ്പ് എമിരത്തൂസ് ബെനഡിക്ട്പതിനാറാമന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് ലോകം മുഴുവന്‍. കഴിഞ്ഞ ദിവസമാണ് ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാന്‍ ഔദ്യോഗികമായ പത്രക്കുറിപ്പ് ഇറക്കിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.