നിക്കരാഗ്വ: ബിഷപ് റൊളാന്‍ഡോ അല്‍വാരെസിന് 26 വര്‍ഷത്തെ ജയില്‍വാസം

മനാഗ്വേ: നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യഭരണകൂടത്തിന്റെ ക്രൈസ്തവവിരുദ്ധത വീണ്ടും.ഭരണകൂടത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലിലാക്കിയ ബിഷപ് റോളാന്‍ഡോ അല്‍വാരെസിന് 26 വര്‍ഷത്തെ ജയില്‍ശി്ക്ഷയ്ക്കാണ് കോടതി വിധിച്ചിരിക്കുന്നത്.

മതഗല്‍പ രൂപതയുടെ ഇടയനാണ് ഇദ്ദേഹം. വൈദികരും സെമിനാരിവിദ്യാര്‍ത്ഥികളും ഉള്‍പ്പടെ 200 ലേറെ പേരെ അമേരിക്കയിലേക്ക് നാടുകടത്തിയതിന തൊട്ടുപിന്നാലെയാണ് ബിഷപ്പിന് 26 വര്‍ഷം ജയില്‍വാസം വിധിച്ചിരിക്കുന്നത്. 26 വര്‍ഷം നാലു മാസമാണ് ബിഷപ്പിന് ജയിലില്‍ കഴിയേണ്ടിവരുന്നത്. അതായത് 2049 ഏപ്രില്‍ 13 വരെയായിരിക്കും ജയില്‍വാസം.

ആഗോളവ്യാപകമായി ഈ കോടതിവിധിക്കെതിരെ ശബ്ദം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ബിഷപ്പിന്റെ മോചനത്തിനായി വത്തിക്കാന്‍ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.