മക്കള്‍ക്ക് വിശ്വാസം പകര്‍ന്നുകൊടുക്കണമെന്ന് വിശ്വസിക്കുന്ന മാതാപിതാക്കളുടെ ശതമാനം വെറും 35

മക്കള്‍ വളര്‍ന്നുവരുമ്പോള്‍ അവരെ ക്രൈസ്തവ വിശ്വാസത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കണമെന്നും തങ്ങളുടെ വിശ്വാസം അവര്‍ക്ക് പകര്‍ന്നുകൊടുക്കണമെന്നും വിശ്വസിക്കുന്ന മാതാപിതാക്കളുടെ ശതമാനം വെറും 35. പ്യൂ റിസേര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേയിലാണ് ഈ റിപ്പോര്‍ട്ട്.

18 വയസില്‍ താഴെ പ്രായമുള്ള മക്കളുടെ മാതാപിതാക്കളില്‍ 35 ശതമാനം മാത്രമാണ് മക്കള്‍ക്ക് വിശ്വാസംകൈമാറേണ്ടതിനെക്കുറി്ച്ച് ധാരണയുള്ളത്. ക്രൈസ്തവവിഭാഗങ്ങളില്‍ കത്തോലിക്കര്‍ക്കാണ് ഇക്കാര്യത്തില്‍ ഏറ്റവും കുറച്ച വിശ്വാസമുളളത്. പില്ക്കാല തലമുറയിലേക്ക് വിശ്വാസം കൈമാറുന്ന കാര്യത്തില്‍ കത്തോലിക്കര്‍വളരെ പുറകിലാണ്.

അമേരിക്കയില്‍ ദിവസമോ ആഴ്ച തോറുമോ ദിവ്യബലിയില്‍ പങ്കെടുക്കുന്ന കത്തോലിക്കരുടെ ശതമാനം വെറും 17 ആണ്. 2019 ല്‍ ഇത് 24 ശതമാനമായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.