നിക്കരാഗ്വയില്‍ സക്രാരി തകര്‍ത്തു, തിരുവോസ്തി നിലത്തെറിഞ്ഞു

മനാഗ്വ: നിക്കരാഗ്വയുടെ തലസ്ഥാനമായ മനാഗ്വയിലെ കത്തോലിക്കാ ദേവാലയത്തിലെ സ്‌ക്രാരി തകര്‍ത്ത് തിരുവോസ്തി നിലത്തെറിഞ്ഞ നിലയില്‍ കണ്ടെത്തി. സാന്‍ റാഫേല്‍ ഔര്‍ലേഡി ഓഫ് ദ അബാന്‍ഡന്‍ഡ് ദേവാലയത്തിലെ സ്‌ക്രാരിയാണ് തകര്‍ക്കപ്പെട്ടത്. ജനുവരി 15 നായിരുന്നു സംഭവം. ഇതേക്കുറിച്ച് ഇടവകയുടെ ഫേസ്ബുക്ക് പേജിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പ്രായശ്ചിത്തദിനം പ്രഖ്യാപിച്ചുകൊണ്ട് പ്രാര്‍ത്ഥനയിലേക്ക് തിരിഞ്ഞിരിക്കുകയാണ്ഇടവകക്കാര്‍.

നിക്കരാഗ്വയില്‍ ക്രൈസ്തവവിശ്വാസത്തിനെതിരെ അടിക്കടി ആക്രമണങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.