ക്രൈസ്തവമതപീഡനം; 30 വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍

മൂന്നു ദശാബ്ദത്തിനിടയില്‍ ക്രൈസ്തവ മതപീഡനം അതിന്റെ ഏറ്റവും ഉയര്‍ന്ന തോതിലെത്തിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഓപ്പണ്‍ ഡോര്‍സ് ജനുവരി 18 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം. ലോകവ്യാപകമായി 32 കോടി ക്രൈസ്തവര്‍ മതപീഡനത്തിന്റെ ഇരകളാണ്. ഏറ്റവും കൂടുതല്‍ മതപീഡനം നടക്കുന്ന അമ്പതു രാജ്യങ്ങളുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിരി്ക്കുന്നത്.

ഇതില്‍ ഒന്നാം സ്ഥാനത്തുള്ളത് നോര്‍ത്ത് കൊറിയയാണ്. അഫ്ഗാനിസ്ഥാനെ രണ്ടാംസ്ഥാനത്തേക്ക് തള്ളിക്കൊണ്ടാണ് നോര്‍ത്ത് കൊറിയ ഈ സ്ഥാനം നേടിയിരിക്കുന്നത്. ഇത്തവണ അഫ്ഗാനിസ്ഥാന്‍ ഒമ്പതാം സ്ഥാനത്താണ്.

സൊമാലിയ, യെമന്‍, എരിത്രിയ, ലിബിയ, നൈജീരിയ,പാക്കിസ്ഥാന്‍ ഇറാന്‍, സുഡാന്‍ എന്നീ രാജ്യങ്ങളുടെ പിന്നാലെ ഇന്ത്യയും പെടുന്നു.

ലോകത്ത് ആകമാനം കൊല്ലപ്പെട്ട ക്രൈസ്തവരില്‍ 90 ശതമാനവും കഴിഞ്ഞ വര്‍ഷംകൊല്ലപ്പെട്ടത്‌നൈജീരിയായിലാണ്. 5014. ഏറ്റവും കൂടുതല്‍ ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയത്ും നൈജീരിയായില്‍ നിന്നാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.