സ്‌നേഹമില്ലാത്ത ആരാധന അസത്യആരാധന: ബോബി ജോസ് കട്ടിക്കാട്

സ്‌നേഹമില്ലാത്ത ആരാധന എന്ന് പറയുന്നത് അസത്യആരാധനയാണെന്ന് ബോബി ജോസ്‌കട്ടിക്കാട്. സ്‌നേഹിക്കുന്നവര്‍ക്ക് മാത്രമേ ആരാധിക്കാനുള്ള അവകാശമുള്ളൂ. ക്രിസ്തു തന്നെ പറഞ്ഞ കാര്യമാണ് ഇത്.

മദ്ബഹയ്ക്ക് വെളിയില്‍ പോലീസൊക്കെകാവല്‍ നില്ക്കുന്ന സാഹചര്യത്തില്‍ എത്ര അകന്നുപോയി നമ്മള്‍. ഒരു ആരാധനയ്ക്ക് പോകുമ്പോള്‍ നിന്റെ സഹോദരനും നിനക്കുംഇടയിലായിട്ട് എന്തെങ്കിലും ഭിന്നതകള്‍ ഉണ്ടെന്ന് നീ ഓര്‍ത്തെടുക്കുകയാണെങ്കില് നിന്റെ ആരാധനവസ്തു അവിടെവച്ചിട്ട് അനുരഞ്ജനപ്പെടാന്‍ ആവശ്യപ്പെടുന്ന യേശുപാഠങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് നമ്മള്‍ കരുതുന്നത് കഷ്ടമല്ലേ? അച്ചന്‍ ചോദിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.