പെനിസ്വല്‍വാനിയ കത്തോലിക്കാ ദേവാലയം ആക്രമിച്ച ആളുടെ മുഖം ക്യാമറയില്‍

പെനിസ്വല്‍വാനിയ: പെനിസ്വല്‍വാലിയ സെന്റ് ജോസഫ് ദേവാലയത്തിലെ നാലു തിരുസ്വരൂപങ്ങള്‍ക്ക് നേരെ അതിക്രമം നടത്തിയ ആളുടെ മുഖം പുറത്ത്. ഡിസംബര്‍ 10 നും 11 നും ഇടയിലാണ് അക്രമസംഭവം നടന്നത്. അക്രമം നടത്തിയതെന്ന് സംശയിക്കുന്ന ആളുടെ മുഖം പോലീസാണ് പുറത്തുവിട്ടിരിക്കുന്നത്. ഇയാളെ തിരിച്ചറിയുന്നതിന് ജനങ്ങളുടെ സഹായം തേടുന്നതിന്റെ ഭാഗമായാണ് മുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വിശുദ്ധ അന്തോണി, യൗസേപ്പിതാവ്,ലൂര്‍ദ്ദമാതാവ്, തിരുക്കുടുംബം എന്നീ രൂപങ്ങളാണ് തകര്‍ക്കപ്പെട്ടത്. ഇതില്‍ അന്തോണീസിന്റെയും സെന്റ് ജോസഫിന്റെയും രൂപങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു.

ഫിലാഡല്‍ഫിയഅതിരൂപതയിലെ രണ്ടാമത്തെ വലിയ ദേവാലയമാണ് സെന്റ് ജോസഫ്. അയ്യായിരംകുടുംബങ്ങള്‍ ഈ ഇടവകയിലുണ്ട്,മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.