പ്രശസ്തിയെക്കാളും വലുത് ക്രിസ്തു: സുവിശേഷകനായി മാറിയ ബോക്‌സിംങ് ചാമ്പ്യന്‍ പറയുന്നു

പ്രശസ്തിയെക്കാളും വലുത് ക്രിസ്തുവാണെന്ന് ഞാന്‍ ഇന്ന് തിരിച്ചറിയുന്നു.’ ഹെവി വൈയ്റ്റ് ബോക്‌സര്‍ ജോര്‍ജ് ഫോര്‍മാന്റെ വാക്കുകളാണ് ഇത്. 74 കാരനായ അദ്ദേഹം ഇന്ന് സുവിശേഷപ്രഘോഷകനാണ്.

ജീവിതത്തിന്റെ ഒരു പ്രത്യേക പോയ്ന്റില്‍ എത്തിക്കഴിയുമ്പോള്‍ നിങ്ങള്‍ മനസ്സിലാക്കുന്നു ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി ഒരു സുവിശേഷപ്രഘോഷകനായിത്തീരുക എന്നതാണെന്ന്, ക്രിസ്ത്യന്‍ പോസ്റ്റിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

ബിഗ് ജോര്‍ജ് ഫോര്‍മാന്‍ എന്ന പേരില്‍ അദ്ദേഹത്തിന്റെ ജീവിതകഥ സിനിമയായി പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ജീവിതത്തില്‍ നേടിയെടുക്കുന്ന നേട്ടങ്ങളെല്ലാം നിസ്സാരമാണ്. പ്രശസ്തിയെക്കാള്‍ വലുതാണ് ക്രിസ്തുവിനെ അറിയുക എന്നത്. ജീവിതത്തിലെ പ്രശ്‌നബാധിത സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും ദൈവം തനിക്കൊപ്പം സന്നിഹിതനായിരുന്നുവെന്ന് തിരിച്ചറിഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കുന്ന

അമ്മയുടെ പ്രാര്‍ത്ഥനകളാണ് തന്നെ ഇന്ന് ജീവനോടെ ആയിരിക്കുന്നതില്‍ കാരണമെന്നും അദ്ദേഹം വിശ്വസിക്കുന്നു. 48 ാം വയസിലാണ് അദ്ദേഹം ബോക്‌സിംങ് രംഗത്ത് നിന്ന് ഔദ്യോഗികമായി വിരമിച്ചത്. ടെക്‌സാസ് കേന്ദ്രമായി സുവിശേഷവേലയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഫോര്‍മാന്‍. ദൈവത്തെ കണ്ടെത്തുക. അവിടുന്നില്‍ വിശ്വസിക്കുക. എന്തുസംഭവിക്കുന്നുവെന്നതിനെക്കുറിച്ച് തലപുകയ്‌ക്കേണ്ടതില്ല. എല്ലാം സാധ്യമാവുമെന്ന് വിശ്വസിക്കുക. ഫോര്‍മാന്‍ പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.