ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്ന കത്തീഡ്രല്‍ വീണ്ടും വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു

മനില: ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കത്തീഡ്രല്‍ ദേവാലയം വീണ്ടും വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു.ആറു മാസം മുമ്പാണ് ഔര്‍ ലേഡി ഓഫ് കത്തീഡ്രല്‍ ദേവാലയത്തില്‍ ബോംബ്‌സ്‌ഫോടനം നടന്നത്. കര്‍മ്മലമാതാവിന്റെ തിരുനാള്‍ ദിനമായ ഇന്നലെ ദേവാലയത്തിന്റെ കൂദാശാ കര്‍മ്മങ്ങള്‍ ഫിലിപ്പൈന്‍സിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ഗബ്രിലീ കാസിയ നിര്‍വഹിച്ചു. നൂറു കണക്കിന് വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു.

മുസ്ലീം ഭൂരിപക്ഷമുള്ള ജോളോ ടൗണിലാണ് കത്തീഡ്രല്‍ ദേവാലയം സ്ഥിതി ചെയ്യുന്നത്. ജനുവരി 27 ന് നടന്ന സ്‌ഫോടനത്തില്‍ അഞ്ചു പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

സ്‌ഫോടനത്തില്‍ ദേവാലയത്തിന് സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. എയ്ഡ് റ്റു ദ ചര്‍ച്ചിന്റെ സഹായത്തോടെയാണ് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടന്നത്. ഐഎസ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.