ദേവാലയം തീവച്ചു നശിപ്പിക്കാന്‍ ശ്രമിച്ചത് 12 വയസുളള ആണ്‍കുട്ടിയും പെണ്‍കുട്ടിയും

ബോസ്റ്റണ്‍: മാസചെസ്റ്റ്‌സ് കത്തോലിക്കാ ദേവാലയം തീ വച്ചു നശിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നിര്‍ണ്ണായകവഴിത്തിരിവ്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുകുട്ടികളാണ് ഈ അതിക്രമത്തിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തല്‍. 12 വയസുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് അള്‍ത്താരയിലെയും സക്രാരിയിലെയും തുണികള്‍ക്ക് തീ കൊളുത്തിയത്. ഒക്ടോബര്‍ ആറിനാണ് സംഭവം നടന്നത്.

വൈകുന്നേരം 3.30 ഓടെ ദേവാലയത്തിനുള്ളില്‍ നിന്ന് പുക ഉയരുന്നതായി കണ്ടതോടെയാണ് ദേവാലയാധികൃതര്‍ വിവരം പോലീസിനെ അറിയിച്ചത്. കുറ്റവാളികളെ പോലീസ് കണ്ടെത്തിയെങ്കിലും കുട്ടികളായതിനാല്‍ പേരോ മറ്റ് വിവരങ്ങളോ വെളിപെടുത്തിയിട്ടില്ലമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.