നിക്കരാഗ്വ: നിക്കരാഗ്വയില്‍ രണ്ടു വൈദികരെകൂടി പോലീസ് അറസ്റ്റ് ചെയ്തതോടെ ഈ മാസത്തിന്റെ ആദ്യ എട്ടുദിനങ്ങളിലായി അറസ്റ്റ് ചെയ്യപ്പെട്ട വൈദികരുടെ എണ്ണം എട്ടായി. ഫാ. യെസ്‌നെര്‍ പിനെദായും ഫാ. റാമോണ്‍ റെയെസുമാണ് ഏറ്റവും ഒടുവിലായി അറസ്റ്റ് ചെയ്യപ്പെട്ടത്. ഒക്ടോബര്‍ ഏഴിനാണ ഫാ. യെന്‍സെറിനെ അറസ്റ്റ് ചെയ്തത്. തൊട്ടടുത്തദിവസം ഫാ. റാമോണും അറസ്റ്റ് ചെയ്യപ്പെട്ടു. വൈദികരില്ലാത്തതിനാല്‍ പല ദേവാലയങ്ങളിലും വിശുദ്ധ കുര്‍ബാനകള്‍ നടക്കുന്നില്ല. വൈദികരുടെ മോചനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളാണ് ദേവാലയങ്ങളില്‍ നടക്കുന്നത്.
ഡാനിയേല്‍ ഓര്‍ട്ടെഗയുടെ സേച്ഛാധിപത്യഭരണകാലം ക്രൈസ്തവരെ സംബന്ധിച്ച് ദുരിതപൂര്‍ണ്ണമായി മാറിയിരിക്കുകയാണ്. ജന്മനാടിനെ ഒറ്റുകൊടുത്ത് ബിഷപ് റൊളാന്‍ഡോ അല്‍വാരെസിനെ ജയിലില്‍ അടച്ചതുപോലെയുള്ള ക്രൈസ്തവവിരുദ്ധപ്രവര്‍ത്തനങ്ങളാണ് രാജ്യമെങ്ങും നടക്കുന്നത്.