ബ്രസീലിലെ ക്രൈസ്റ്റ് ദ റിഡീമറിന് മിന്നലേറ്റു

റിയോ ഡി ജനെയ്‌റോ: ലോകമഹാത്ഭുതങ്ങളിലൊന്നായ ബ്രസീലിലെ ക്രൈസ്റ്റ് ദ റിഡീമറിന് മിന്നലേറ്റു. ഫെബ്രുവരി 10 ന് ഉച്ചകഴിഞ്ഞാണ് ഈ സംഭവം. ഫോട്ടോഗ്രാഫര്‍ ഫെര്‍നാന്‍ഡോ ബ്രാഗയാണ് ഈ ദൃശ്യം പകര്‍ത്തിയത്.

1931 ഒക്ടോബര്‍ 12 ന്ാണ് ക്രൈസ്റ്റ ദ റിഡീമര്‍ ആദ്യമായി സമര്‍പ്പിക്കപ്പെട്ടത്. ബ്രസീലിന്റെ മധ്യസ്ഥയായ ഔര്‍ ലേഡി അപ്പാരെസിഡയുടെ തിരുനാള്‍ ദിനമായിരുന്നു അന്ന്. 125 അടി ഉയരവും 26 അടി വീതിയുമുള്ള ഈ രൂപം പുതിയകാലത്തെ ലോകമഹാത്ഭുതങ്ങളില്‍ ഏഴാമത്തേതായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.