വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തു, അക്രമികള്‍ കത്തോലിക്കാ സ്‌കൂള്‍ കത്തിച്ചു


ചാന്‍ഡെല്‍: മണിപ്പൂരിലെ ഏറ്റവും വലിയ രണ്ടാമത്തെ കത്തോലിക്കാ സ്‌കൂള്‍ ഒരു പറ്റം അക്രമികള്‍ കത്തിച്ചു. സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂളാണ് അഗ്നിക്കിരയായത്. ഏപ്രില്‍ 25 ന് രാത്രി ഒമ്പതുമണിക്കാണ് സംഭവം.

സ്‌കൂളിന്റെ അമ്പത്തിയഞ്ച് വര്‍ഷത്തെ സകല റിക്കോര്‍ഡുകളും ചാമ്പലിന് ഇരയായി. 1400 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണ് ഇത്. ചില കുട്ടികള്‍ക്കെതിരെ അച്ചടക്കനടപടി എടുത്തതിന്റെ ഫലമായിട്ടാണ് അക്രമികള്‍ സ്‌കൂള്‍ അഗ്നിക്കിരയാക്കിയത്.

ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്‌കൂളാണ് ഇത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.