റദ്ദാക്കിയ ചില പേപ്പല്‍ യാത്രകള്‍; പോള്‍ ആറാമന്‍ മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വരെ

ജലദോഷത്തെതുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ഗള്‍ഫ് പര്യടനം റദ്ദാക്കിയിരിക്കുകയാണല്ലോ. ദുബായില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മാര്‍പാപ്പ എത്തുമെന്ന കാര്യം നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായി യാത്ര റദ്ദാക്കുകയായിരുന്നു. പേപ്പല്‍ ചരിത്രം നോക്കുമ്പോള്‍ ഇതാദ്യമായൊന്നുമല്ല ഒരു മാര്‍പാപ്പ അപ്പസ്‌തോലിക പര്യടനം റദ്ദാക്കുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1994 ല്‍ സരാജാവോയിലേക്ക് നടത്താനിരുന്ന പര്യടനം സുരക്ഷാകാരണങ്ങളാല്‍ റദ്ദാക്കിയിരുന്നുു.

കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ എതിര്‍പ്പുകളെ തുടര്‍ന്ന് പോള്‍ ആറാമന്‍ മാര്‍പാപ്പ 1966 ല്‍ പോളണ്ട് യാത്ര റദ്ദാക്കിയിരുന്നു. അതുപോലെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ ഇതിനു മുമ്പും തന്റെ ചില യാത്രകള്‍ റദ്ദാക്കിയിരുന്നു. 2020ല്‍ നടത്താനിരുന്ന മാള്‍ട്ട പര്യടനമായിരുന്നു അതിലൊന്ന്. കോവിഡായിരുന്നു കാരണം.

2022 ല്‍ സൗത്ത് സുഡാനിലേക്ക് നടത്താനിരുന്നയാത്രയും അവസാനനിമിഷം വേണ്ടെന്ന് വച്ചു. കാല്‍മുട്ടുവേദനയായിരുന്നു ഇവിടെത്തെ വില്ലന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.