കാനന്‍ ലോ എക്യുമെനിക്കല്‍ സംവാദത്തിന് അത്യാവശ്യം: മാര്‍പാപ്പ


വത്തിക്കാന്‍ സിറ്റി: ഓര്‍ത്തഡോക്‌സ്-ഓറിയന്റല്‍ സഭകളുമായുള്ള എക്യുമെനിക്കല്‍ സംവാദത്തിന് കാനന്‍ നിയമം അത്യാവശ്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കത്തോലിക്കാസഭയുടെ ആഭിമുഖ്യത്തില്‍ നിരവധിയായ തിയോളജിക്കല്‍ ഡയലോഗുകള്‍ നടക്കുന്നുണ്ട് പ്രത്യേകിച്ച് ഓര്‍ത്തഡോക്‌സ്-ഓറിയന്റല്‍ സഭകളുമായി. അവയ്‌ക്കെല്ലാം കാനോനികമായ മാനങ്ങളാണുള്ളത്. സൊസൈറ്റി ഫോര്‍ ദ ലോ ഓഫ് ദ ഈസ്റ്റേണ്‍ ചര്‍ച്ചസിന്റെ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു പാപ്പ. എക്യുമെനിക്കല്‍ സംവാദങ്ങള്‍ കാനന്‍ നിയമത്തെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.

സഭയുടെ നിയമപരമായ അച്ചടക്കനടപടികളെക്കുറിച്ചാണ് കാനന്‍ ലോ വിശദീകരിക്കുന്നത്. സഭാജീവിതത്തിലെ വിശ്വാസികളുടെയും വൈദികരുടെയും മെത്രാന്മാരുടെയും അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചും അത് വിശദീകരിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.