കര്‍ദിനാള്‍മാര്‍ക്ക് ഇനി മുതല്‍ വത്തിക്കാനില്‍ സൗജന്യതാമസമില്ല

വത്തിക്കാന്‍ സിറ്റി: സഭയുടെ പണം സൂക്ഷിച്ചുചെലവഴിക്കുന്നതിന്റെ ഭാഗമായി കര്‍ദിനാള്‍മാര്‍ക്കും മാനേജര്‍മാര്‍ക്കും വത്തിക്കാന്‍ നല്കി വന്നിരുന്ന താമസസൗകര്യത്തിന് നിയന്ത്രണം വരുന്നു. ഇതനുസരിച്ച് വത്തിക്കാനുമായി ബന്ധപ്പെട്ട് നല്കിവന്നിരുന്ന അപ്പാര്‍ട്ട്‌മെന്റുകളിലുള്ള സൗജന്യതാമസമോ അല്ലെങ്കില്‍ പ്രത്യേക നിരക്കിലുള്ള താമസസൗകര്യമോ റദ്ദ്‌ചെയ്തു.

കര്‍ദിനാള്‍മാരുടെ ശമ്പളം പത്തു ശതമാനം വെട്ടിക്കുറച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നിയന്ത്രണവും. 2021 ലാണ് കര്‍ദിനാള്‍മാരുടെ ശ്മ്പളം മാര്‍പാപ്പ 10 ശതമാനം വെട്ടിക്കുറച്ചത്. അതുപോലെ ഉയര്‍ന്ന പദവിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് 8 ശതമാനം കുറവും ചില വൈദികര്‍ക്ക് 3 ശതമാനം കുറവും വരുത്തിയിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.