‘ജസ്റ്റീസ് ഫോര്‍ ഫാദര്‍ സ്റ്റാന്‍’ പ്രചരണത്തിന് വ്യാപക പിന്തുണ

റാഞ്ചി: ജസ്റ്റീസ് ഫോര്‍ ഫാദര്‍ സ്റ്റാന്‍ ക്യാമ്പയ്‌ന് വ്യാപക പിന്തുണ. ബിജെപി ഭരണകൂടത്തിനെതിരെയുള്ള ഈ പ്രചരണപരിപാടിയില്‍ ഇതിനകം മൂവായിരത്തോളം പേര്‍ ഒപ്പുവച്ചു. ഫെബ്രുവരി 25 നാണ് പ്രചരണം ആരംഭിച്ചത്.

സ്റ്റാന്‍സ്വാമി ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച റാഞ്ചിയില്‍ നിന്നാണ് ഇതിന് തുടക്കം കുറിച്ചത്. അന്യായ കുറ്റങ്ങള്‍ ചുമത്തി പീഡിപ്പിച്ച ഫാ. സ്റ്റാന്‍സ്വാമിക്കും ഇദ്ദേഹത്തെപോലെയുള്ള അനേകര്‍ക്കും നീതി ലഭിക്കണം, പ്രചരണത്തിന്റെ ഭാഗമായ ഈശോസഭ വൈദികന്‍ ഫാ. തോമസ് കാവാല പറഞ്ഞു.

നിരപരാധികള്‍ക്ക് നേരെ ഗവണ്‍മെന്റ് ചുമത്തിയിരിക്കുന്ന എല്ലാ കേസുകളുംപിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു 2021 ജൂലൈ അഞ്ചിനായിരുന്നു 84 കാരനായ ഫാ.സ്വാമിയുടെ അന്ത്യം.മാവോയിസ്റ്റ് ബന്ധം ചുമത്തി 2020 ഒക്ടോബര്‍ എട്ടിനാണ് ഇദ്ദേഹത്തെ നാഷനല്‍ ഇന്‍വെസ്‌ററിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്തത്. വിചാരണ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ഒരു ലക്ഷംപേരുടെ ഒപ്പുശേഖരണമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രപതിക്കാണ് ഒപ്പുശേഖരണം സമര്‍പ്പിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.